ചൈനയിലെ രണ്ട് നഗരങ്ങളിൽ 'ഡ്രൈവർലെസ്സ് ടാക്സി' യുഗം ആരംഭിക്കുന്നു

ചൈനയിലെ രണ്ട് നഗരങ്ങളിൽ ഡ്രൈവറില്ലാത്ത ടാക്സി യുഗം ആരംഭിക്കുന്നു
ചൈനയിലെ രണ്ട് നഗരങ്ങളിൽ 'ഡ്രൈവർലെസ്സ് ടാക്സി' യുഗം ആരംഭിക്കുന്നു

വുഹാൻ, ചോങ്‌കിംഗ് നഗരങ്ങളിലെ പൊതു റോഡുകളിൽ വാണിജ്യ ആവശ്യങ്ങൾക്കായി പൂർണ്ണമായും ഡ്രൈവറില്ലാ ടാക്‌സികൾ ഓടിക്കാനുള്ള അനുമതി ചൈനീസ് ടെക് ഭീമനായ ബൈഡുവിന് ലഭിച്ചു.

കമ്പനിയുടെ ഓട്ടോണമസ് വെഹിക്കിൾ കോളിംഗ് പ്ലാറ്റ്‌ഫോമായ അപ്പോളോ ഗോ വഴി ബെയ്‌ഡു രണ്ട് നഗരങ്ങളിലെയും ചില ഭാഗങ്ങളിൽ സെൽഫ് ഡ്രൈവിംഗ് വാണിജ്യ “റോബോടാക്‌സികൾ” വാഗ്ദാനം ചെയ്യും.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബാക്കപ്പ് മോണിറ്ററിങ്ങും പാരലൽ ഡ്രൈവിംഗും നടപ്പാക്കുമെന്ന് ബൈഡു വ്യക്തമാക്കി.

ബെയ്‌ജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ, ഷെൻഷെൻ എന്നിങ്ങനെ വൈവിധ്യമാർന്ന നഗരങ്ങളിൽ അപ്പോളോ ഗോയ്‌ക്കൊപ്പം ബൈഡു ഒരു പൈലറ്റ് സേവനം ആരംഭിച്ചിരുന്നു.

ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ വികസനവും വാണിജ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ചൈന സമീപ വർഷങ്ങളിൽ നിരവധി നയങ്ങൾ അവതരിപ്പിച്ചു.

സമാന പരസ്യങ്ങൾ

അഭിപ്രായമിടുന്ന ആദ്യയാളാകൂ

അഭിപ്രായങ്ങൾ